Good Dot Vegetarian Bytz

Good Dot Vegetarian Bytz

മാംസത്തിന്റെ രുചി, സസ്യത്തിന്റെ ശുദ്ധി.
Good Dot Vegetarian Bytz – 100% Plant-Based Meat Alternative

എന്താണ് വെജിറ്റേറിയൻ ബൈറ്റ്സ്?
ഇത് വെറും സോയാ ചങ്ക്സ് അല്ല. പീസ് പ്രോട്ടീൻ, ക്വിനോവ, ചിയ, ഫ്ലാക്സ് സീഡ് തുടങ്ങിയ സൂപ്പർഫുഡുകൾ ചേർത്ത്, മാംസത്തിന് സമാനമായ നാരുകളോടെ (Meat-like Fibre) നിർമ്മിച്ച ഒരു റെഡി-ടു-കുക്ക് ഉൽപ്പന്നമാണ്. ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യമില്ല, എവിടെയും കൊണ്ടുപോകാം.

Good Dot Vegetarian Bytz 1

എന്തുകൊണ്ട് Good Dot തിരഞ്ഞെടുക്കണം?
ഞങ്ങൾ രുചിയിൽ മാത്രമല്ല, ശുചിത്വത്തിലും വിട്ടുവീഴ്ച ചെയ്യുന്നില്ല. GMP മാനദണ്ഡങ്ങൾ പാലിച്ച്, കർശനമായ ഗുണനിലവാര പരിശോധനയോടെ നിർമ്മിക്കുന്ന ഓരോ പാക്കറ്റും വീണ്ടും അടയ്ക്കാവുന്ന (Resealable) സിപ് പൗച്ചിലാണ് വരുന്നത്. പുതുമ നഷ്ടപ്പെടാതെ ഏറെ നാൾ സൂക്ഷിക്കാം.

മാംസം അധികമായി കഴിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങൾ
ഇത് എല്ലാവർക്കും ബാധകമല്ല, അമിതമായി, പ്രത്യേകിച്ച് റെഡ് മീറ്റും (ബീഫ്, മട്ടൻ, പോർക്ക്) സംസ്കരിച്ച മാംസവും (സോസേജ്, സലാമി, ബേക്കൺ) ദിവസവും കഴിക്കുന്നവരിലാണ് പഠനങ്ങൾ ഈ പ്രശ്നങ്ങൾ കാണുന്നത്.